താങ്കൾക്ക് ഹെർണിയയുടെ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഈ നോട്ടീസുമായി ആർദ്രം ഹോസ്പിറ്റലിൽ വന്നാൽ ആദ്യത്തെ ഡോക്ടർ
കൺസൾട്ടേഷൻ തികച്ചും സൗജന്യമായിരിക്കും.
അഥവാ സർജറി കാരണം അഡ്മിറ്റ് ആകുന്ന പക്ഷം, മുറി വാടകയിലും, X-ray, ECG, അൾട്രാസൗണ്ട് സ്കാനിംഗിലും,
ലാബ് പരിശോധനകളിലും
10% ഡിസ്കൗണ്ട്ലഭിക്കുന്നതാണ്.
പ്രധാനപ്പെട്ട ഹെർണിയ തരങ്ങൾ
ബാധിക്കുന്ന ശരീരഭാഗത്തെയും പേശികളെയും അടിസ്ഥാനമാക്കി ഹെർണിയയെ പലതായി തിരിച്ചിരിക്കുന്നു:
| ഹെർണിയയുടെ പേര് | ബാധിക്കുന്ന ഭാഗം | പ്രത്യേകതകൾ |
|---|---|---|
| ഇൻഗ്വൈനൽ ഹെർണിയ(Inguinal Hernia) | അടിവയറ്റിൽ, തുടയിടുക്കിന് സമീപം | ഏറ്റവും സാധാരണയായി കാണപ്പെടുന്ന തരം (ഏകദേശം 75%). സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. |
| ഫെമറൽ ഹെർണിയ(Femoral Hernia) | തുടയുടെ മുകൾഭാഗത്ത്, രക്തക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്ത് | സാധാരണയായി പ്രായമായ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. കുടൽ കുരുങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. |
| അംബിലിക്കൽ ഹെർണിയ(Umbilical Hernia) | പൊക്കിളിന്റെ ഭാഗത്ത് | നവജാതശിശുക്കളിലും ഒന്നിലധികം പ്രസവം കഴിഞ്ഞ സ്ത്രീകളിലും അമിതവണ്ണമുള്ളവരിലും കണ്ടുവരുന്നു. ഹെർണിയയുടെ ഭാഗം ബലഹീനിക്കുന്ന ഘടകങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. |
| ഇൻസിഷണൽ ഹെർണിയ(Incisional Hernia) | മുൻപ് വയറ്റിൽ നടന്ന സർജറിയുടെ പാടുകളിലെ തുന്നലുകളിൽ, | മുൻപ് ശസ്ത്രക്രിയ നടത്തിയ ഭാഗത്തെ പേശികൾ ബലഹീനമാകുമ്പോൾ അവിടെ ഹെർണിയ രൂപപ്പെടുന്നു. |
| ഹയാറ്റസ് ഹെർണിയ(Hiatus Hernia) | നെഞ്ചിനെയും വയറിനെയും വേർതിരിക്കുന്ന ഡയഫ്രം | ആമാശയത്തിന്റെ ഒരു ഭാഗം ഡയഫ്രത്തിലെ വിടവിലൂടെ നെഞ്ചിന്റെ ഭാഗത്തേക്ക് മുകളിലേക്ക് തള്ളിവരുന്നു. നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. |
| എപ്പിഗാസ്ട്രിക് ഹെർണിയ(Epigastric Hernia) | പൊക്കിളിനും നെഞ്ചെല്ലിനും ഇടയിലുള്ള ഭാഗത്ത് | വയറിന്റെ മുകൾഭാഗത്തെ പേശികൾ അകലുമ്പോൾ കൊഴുപ്പ് പുറത്തേക്ക് തള്ളിനിൽക്കുന്നു. |
ഹെർണിയ ഉണ്ടാകാനുള്ള കാരണങ്ങൾ
പേശികളുടെ ബലഹീനതയും അടിവയറ്റിലെ ഉയർന്ന മർദ്ദവും ഒത്തുചേരുമ്പോഴാണ് ഹെർണിയ ഉണ്ടാകുന്നത്.
- ജന്മനാലുള്ള ബലഹീനത: ജനനസമയത്ത് തന്നെ വയറിലെ പേശികൾ പൂർണ്ണമായി കൂടിച്ചേരാതിരിക്കുക.
- അമിതഭാരം ഉയർത്തൽ: ജിമ്മിലെ കഠിനമായ വ്യായാമങ്ങൾ അല്ലെങ്കിൽ ഭാരമുള്ള വസ്തുക്കൾ ശരിയല്ലാത്ത രീതിയിൽ ഉയർത്തുന്നത്.
- വിട്ടുമാറാത്ത ചുമയും തുമ്മലും: പുകവലി, ആസ്ത്മ അല്ലെങ്കിൽ ബ്രോങ്കൈറ്റിസ് കാരണമുള്ള നീണ്ടുനിൽക്കുന്ന ചുമ പേശികളിൽ മർദ്ദം കൂട്ടുന്നു.
- ദീർഘകാല മലബന്ധം: മലമൂത്രവിസർജ്ജന സമയത്ത് പേശികളിൽ അമിതമായി മുക്കേണ്ടി വരുന്നത്.
- അമിതവണ്ണവും പ്രായവും: ശരീരഭാരം കൂടുമ്പോൾ വയറിലെ ഭിത്തികളിൽ മർദ്ദം കൂടുന്നു; കൂടാതെ പ്രായമാകുമ്പോൾ സ്വാഭാവികമായി പേശികൾക്ക് ബലക്കുറവുണ്ടാകുന്നു.
- ഗർഭധാരണം: അടിവയറ്റിലെ പേശികൾ വലിഞ്ഞുനിൽക്കുന്നതിലൂടെ അംബിലിക്കൽ ഹെർണിയ വരാനുള്ള സാധ്യത കൂടുന്നു.
എങ്ങനെ ചികിത്സിക്കാം?
- ഹെർണിയ ഒരു ശാരീരിക വിടവായതിനാൽ, മരുന്നുകൾ കൊണ്ടോ ഭക്ഷണക്രമം കൊണ്ടോ ഇത് പൂർണ്ണമായി മാറ്റാൻ സാധിക്കില്ല.
- പ്രാരംഭഘട്ടം വളരെ ചെറിയ ഹെർണിയയാണെങ്കിൽ വേദനയോ അസ്വസ്ഥതയോ ഇല്ലെങ്കിൽ ഡോക്ടറുടെ നിരീക്ഷണത്തിൽ കഴിയാം.
- ശാശ്വത പരിഹാരം: ഹെർണിയ പൂർണ്ണമായി ഭേദമാക്കാനും കുടൽ കുരുങ്ങി രക്തയോട്ടം നിലയ്ക്കുന്ന ഗുരുതരാവസ്ഥ ഒഴിവാക്കാനും ശസ്ത്രക്രിയ മാത്രമാണ് ഏക പ്രതിവിധി.
ഹെർണിയ ശസ്ത്രക്രിയ
പ്രധാനമായും രണ്ട് തരത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്:
a) ഓപ്പൺ സർജറി:
ഹെർണിയ ഉള്ള ഭാഗത്ത് ചെറിയൊരു മുറിവുണ്ടാക്കി പുറത്തേക്ക് തള്ളിയ അവയവഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കുന്നു. തുടർന്ന് പേശികളുടെ ബലഹീനത പരിഹരിക്കാൻ ഒരു സിന്തറ്റിക് മെഷ് തുന്നിപ്പിടിപ്പിച്ച് പേശികൾക്ക് ബലം നൽകുന്നു.
b) ലാപ്രോസ്കോപിക് സർജറി / കീഹോൾ സർജറി:
വയറ്റിൽ ചെറിയ 3 ദ്വാരങ്ങളിട്ട് ക്യാമറയും ഉപകരണങ്ങളും കടത്തി മെഷ് സ്ഥാപിക്കുന്ന ആധുനിക രീതിയാണിത്. മുറിവുകൾ വളരെ ചെറുതായതിനാൽ വേദന കുറവായിരിക്കും, രക്തസ്രാവം കുറവാണ്, ഒപ്പം രോഗിക്ക് വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും.
ശസ്ത്രക്രിയയ്ക്കുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശസ്ത്രക്രിയയ്ക്കുശേഷമുള്ള ശരിയായ പരിചരണം രോഗം വീണ്ടും വരാതിരിക്കാനും മുറിവ് വേഗത്തിൽ ഉണങ്ങാനും അത്യന്താപേക്ഷിതമാണ്:
- ഭാരം ഉയർത്തരുത്: ശസ്ത്രക്രിയ കഴിഞ്ഞ് ചുരുങ്ങിയത് 4 മുതൽ 6 ആഴ്ച വരെ ഭാരമുള്ള വസ്തുക്കൾ ഉയർത്തുകയോ കഠിനമായ കായികാധ്വാനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്.
- മലബന്ധം ഒഴിവാക്കുക: നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക; ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. മലവിസർജ്ജന സമയത്ത് മുക്കുന്നത് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് മർദ്ദം ഉണ്ടാക്കും.
- ചുമ നിയന്ത്രിക്കുക: വിട്ടുമാറാത്ത ചുമയുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിച്ച് ചുമ നിയന്ത്രിക്കുക. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മുറിവ് തുന്നിയ ഭാഗത്ത് ഒരു തലയിണ വെച്ച് ചെറുതായി അമർത്തിപ്പിടിക്കുന്നത് ആശ്വാസം നൽകും
- മുറിവ് ശുചിയായി സൂക്ഷിക്കുക: തുന്നലിട്ട ഭാഗം എപ്പോഴും ഉണങ്ങിയതും അണുവിമുക്തവുമായി സൂക്ഷിക്കുക. ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം മരുന്നുകൾ പുരട്ടരുത്.
- ലഘുവായ നടത്തം: സർജറി കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ തന്നെ ചെറിയ തോതിലുള്ള നടത്തം ശീലിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും വാതകക്കെട്ട് കുറയ്ക്കാനും സഹായിക്കും.
